സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; ഭീകരബന്ധത്തിന്റെ തെളിവെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കു വേണ്ടിയാണ് ഭീകരസംഘങ്ങള്‍ കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ഭീകരശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വര്‍ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത്. സമാന്തര ടെലിഫോണ്‍ എക്സേഞ്ചിന് പിന്നില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതില്‍ സി.പി.എം നേതാക്കളുടെ ബന്ധവും അന്വേഷിക്കണം. കേരള പോലീസ് ഈ കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Top