പരിശീലനപ്പറക്കലിനിടെ പാരച്യൂട്ട് തകര്‍ന്ന് അപകടം ; ഇന്ത്യന്‍ സൈനികന്‍ മരിച്ചു

dead-body

ആഗ്ര: പരിശീലനത്തിനിടെ പാരച്യൂട്ട് തകര്‍ന്ന് ഇന്ത്യന്‍ സൈനികന്‍ മരിച്ചു. പാരച്യൂട്ട് തുറക്കാന്‍ കഴിയാതെ താഴേക്ക് വീണ മാല്‍പ്പുര പാര വണ്‍ ബ്രിഗേഡിലെ ലാന്‍സ് നായിക് സുനില്‍ കുമാറാണ് മരിച്ചത്. ഹരിയാനയിലെ പല്‍വാള്‍ സ്വദേശികൂടിയായ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് മരണത്തിന് കാരണമായി.

Top