പാപ്പുവ ന്യൂഗിനിയയുടെ വടക്കന്‍ തീരദേശത്തുള്ള അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചു

പോര്‍ട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയയുടെ വടക്കന്‍ തീരദേശത്തുള്ള അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചു. പാപ്പുവ ന്യൂഗിനിയയുടെ സമീപത്തെ ഗ്രാമങ്ങളിലേക്ക് ലാവ പ്രവഹിച്ചതോടെ രണ്ടായിരത്തോളം പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. പസഫിക് രാജ്യങ്ങളിലെ ഏറ്റവും സജീവമായി നില്‍ക്കുന്ന അഗ്‌നിപര്‍വ്വതങ്ങളിലൊന്നാണിത്.

ഒമ്പതിനായിരത്തോളം പേര്‍ ഇതിന് സമീപത്ത് താമസിക്കുന്നുണ്ട്. മൂന്ന് ഗ്രാമങ്ങളിലൂടെ ലാവ നേരിട്ട് പ്രവഹിക്കാന്‍ സാധ്യതയുണ്ട്. മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ സെന്റര്‍ അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് അമ്പതിനായിരം അടി മുകളില്‍ വരെ ഇതിന്റെ ചാരം പൊങ്ങിയെന്നാണ് ദ്യക്‌സാക്ഷികള്‍ പറയുന്നത്. ബാലിയാവു, കുളുഗുമ എന്നീ രണ്ട് പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ഇത് ബാധിക്കുന്നത്.

Top