പാപ്പുവ ന്യുഗിനിയയില്‍ ഭുചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി

earthquake

പോര്‍ട്ട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശീക സമയം വ്യാഴാഴ്ച രാവിലെ ഏഴിനാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടര്‍ന്നു സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.Related posts

Back to top