ഉണ്ണി മുകുന്ദന്റെ ‘പപ്പ’; മോഷന്‍ ടീസര്‍ പുറത്തിറങ്ങി

ണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പപ്പ എന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് മോഷന്‍ ടീസര്‍ റിലീസ് ചെയ്തത്.

https://www.facebook.com/ActorMohanlal/posts/3476900035699001

നവരാത്രി യുണൈറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നീല്‍ ഡി-കുഞ്ഞ നിര്‍വഹിക്കുന്നു. എഡിറ്റര്‍-ഷമീര്‍ മുഹമ്മദ് സംഗീതം-രാഹുല്‍ സുബ്രഹ്മണ്യം, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, ഡിസൈന്‍-ആനന്ദ് രാജേന്ദ്രന്‍, പ്രൊമോഷന്‍ കണ്‍സല്‍റ്റന്റ്-വിപിന്‍ കുമാര്‍.

Top