പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ;ഇന്ദ്രജിത്തും സൈജു കുറുപ്പും അലന്‍സിയറും ഒന്നിക്കുന്നു

വെടി വഴിപാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ശംഭു ഒരുക്കുന്ന പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ചിത്രത്തില്‍ ഇന്ദ്രജിത്തും സൈജു കുറുപ്പും അലന്‍സിയറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മുഴുനീള കോമഡി എന്റര്‍ട്ടയിനര്‍ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ചിത്രത്തിലേത്‌ ഇന്ദ്രജിത്തിന്റേയും സൈജുകുറിപ്പിന്റേയും അഭിനയ ജീവതത്തിലെ ശക്തമായ കഥാപാത്രങ്ങളായിരിക്കും.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ നായിക തീരുമാനിച്ചിട്ടില്ല. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്. മെയ് അവസാന വാരത്തോടെ ചിത്രീകരണം ആരംഭിക്കും.

Top