പാപ്പാൻ ചായകുടിക്കാൻ വണ്ടി നിർത്തി; ആന ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടി

ട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുമ്പോൾ ലോറിയിൽനിന്ന് ഇറങ്ങിയോടി. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തു പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. ഇന്നു പുലർച്ചെയാണു സംഭവം. ആനയെ ഇതുവരെ തളയ്‌ക്കാനായിട്ടില്ല.

അതിനിടെ, വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റു. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാണു ചവിട്ടേറ്റത്. രണ്ടു പശുക്കളെയും ആടിനെയും ആന ചവിട്ടിക്കൊന്നു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു. അമ്പാട് എന്ന സ്ഥലത്ത് ആന നിലയുറപ്പിച്ചു. ആനയെ തളയ്ക്കാൻ ശ്രമം തുടങ്ങി.

അതേസമയം ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആനപ്പുറത്ത് ഇരുന്നയാളെ ആക്രമിക്കാനും ശ്രമം നടന്നിരുന്നു. ഇതിനിടയിലാണ് ആന ആദ്യം വിരണ്ടോടിയത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി.

Top