യുഎപിഎ കേസ്; എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: കോഴിക്കോട് പന്തീരങ്കാവില്‍ മവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറ്‌സറ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക.

7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം.പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലന്‍ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

അലനും താഹയ്ക്കുമെതിരെ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ
യെ ഏല്‍പ്പിച്ചത്.

അതിനിടെ പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടല്‍. സിപിഎം പ്രവര്‍ത്തകരായിരുന്ന അലനെയും താഹയെയും പാര്‍ട്ടി തീര്‍ത്തും തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണിത്. ഇന്നലെ അലന്റേയും താഹയുടേയും വീടുകള്‍ എംകെ മുനീര്‍ സന്ദര്‍ശിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടേയും വീടുകള്‍ സന്ദര്‍ശിക്കും.വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് മുന്നണിയിലെ എല്ലാ പാര്‍ട്ടികളുമായും കൂടിയാലോചിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും.

Top