പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് ജാമ്യം, എന്‍ഐഎയുടെ ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹര്‍ജി കോടതി തള്ളി.

നേരത്തെ, കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും സുപ്രിംകോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. എന്‍ഐഎയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. എന്‍ഐഎ കോടതിയില്‍ അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ താഹക്ക് ജാമ്യം നല്‍കിയിരുന്നില്ല.

Top