പന്നിയങ്കര ടോൾ പ്ലാസയിലെ അമിത നിരക്ക്; സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലെ അമിത നിരക്കിൽ പ്രതിഷേധിച്ച് തൃശൂർ പാലക്കാട് റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. സംയുക്തസമരസമിതി നടത്തിവരുന്ന അനിശ്ചിതകാലനിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നു. വിഷയത്തിൽ ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ച നിർണ്ണായകമാകും.

പന്നിയങ്കരയിൽ പുതുക്കി നിശ്ചയിച്ച ടോൾ നിരക്ക് ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്തതെന്നാണ് ബസ് ഉടമകളുടേയും ജീവനക്കാരുടെയും നിലപാട്. വിഷയത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സർവീസ് നിർത്തിവെച്ച് പ്രതിഷേധിക്കാനുളള കടുത്ത തീരുമാനത്തിലേക്ക് സംയുക്തസമരസമിതി എത്തിയത്. കഴിഞ്ഞദിവസം ടോൾ ബാരിക്കേഡ് തകർത്ത് കടന്നുപോയ ബസുകൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിഷയം പരിഹരിക്കാൻ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ച നിർണ്ണായകമാണ്.മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട് ബസ് ഉടമകളും ജീവനക്കാരും.

Top