panneerselvam asks to banks ; not to allow anyone to operate party accounts

ചെന്നൈ: അണ്ണാ ഡിഎംകെ പാര്‍ട്ടി അക്കൗണ്ട് ഉപയോഗിക്കാന്‍ മറ്റാരെയും അനുവദിക്കരുതെന്ന് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ബാങ്കുകളോട് ആവശ്യപ്പെട്ടു.

പാര്‍ട്ടി ഭരണഘടനയിലെ നിയമം 20, ക്ലോസ് 5 പ്രകാരം പുരട്ചി തലൈവി ജയലളിത തന്നെ ട്രഷറര്‍ സ്ഥാനത്തു നിയമിച്ചതാണ്. അതിനാല്‍ എന്റെ കത്തോ നിര്‍ദ്ദേശമോ ഇല്ലാതെ അണ്ണാ ഡിഎംകെയുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം കാരൂര്‍ വൈസ്യബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കത്തയച്ചു.

പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുവരെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഡപ്യൂട്ടി ജനല്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവര്‍ തുടരുമെന്നും പനീര്‍ശെല്‍വം അവകാശപ്പെട്ടു. നിലവിലെ നിയമത്തിന് അനുസരിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞുകിടക്കുകയാണ്. ശശികലയെ തിരഞ്ഞെടുത്തത് പ്രത്യേക സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പനീര്‍ശെല്‍വത്തെ ശശികല ട്രഷറര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയും പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്.

Top