700 തിയറ്ററുകളില്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞാടി പ്രേമലു

കൊച്ചി: മലയാള സിനിമയില്‍ വളര്‍ച്ചയുടെ കാലമാണിത്. അടുത്തിടെ റിലീസായ സിനിമകള്‍ എല്ലാം തന്നെ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്. തിയറ്ററുകളെല്ലാം ഒരു വിധം ഹൗസ്ഫുള്ളാണ്. ഇതിലാര് മുന്നിലെത്തുമെന്ന മത്സരമാണ്. മൂന്നാഴ്ചയായിട്ടും പ്രേമലു ലോകമെമ്പാടുമുള്ള 700 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു. സിനിമ ആഗോളതലത്തില്‍ നേരത്തെ തന്നെ 50 കോടി ക്ലബില്‍ എത്തിയിരുന്നു.

ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ എത്തിയ സിനിമയില്‍ നസ്‌ലെനും മമിമതയുമാണ് നായകനും നായികയുമായെത്തുന്നത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തി.

Top