നടന്മാരായ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ , അക്ഷയ് കുമാര്‍ എന്നിവര്‍ പാന്‍മസാല ഉപയോഗത്തിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ച സംഭവത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയച്ച് അലഹബാദ് ഹൈക്കോടതി. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉല്‍പ്പന്നങ്ങളോ വസ്തുക്കളോ പ്രോത്സാഹിപ്പിക്കുന്നതില്‍ ‘പത്മ പുരസ്‌കാരങ്ങള്‍’ ലഭിച്ച താരങ്ങളുടെ പങ്കില്‍ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകനായ മോത്തിലാല്‍ യാദവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സംഭവത്തില്‍ മുമ്പ് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
സുപ്രീം കോടതിയും വിഷയം പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ അടുത്ത ഹിയറിങ് 2024 മെയ് 9-ന് നിശ്ചയിച്ചു.വിഷയത്തില്‍ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഒക്ടോബര്‍ 20ന് നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്ബി പാണ്ഡെ കോടതിയെ അറിയിച്ചു.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലാണ് ഇത് സംബന്ധിച്ച് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.