ഷക്കീലയുടെ ബയോപിക്കില്‍ അഭിനയിക്കാനൊരുങ്ങി പങ്കജ് ത്രിപതിയും..

pankaj

സൗത്ത് ഇന്ത്യന്‍ ആക്ടര്‍ പങ്കജ് ത്രിപതിയും ഷക്കീലയുടെ ബയോപിക്കില്‍ പ്രധാന വേഷത്തിലെത്തുന്നു. റിച്ച ചദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഷക്കീലയുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളും മനസിലാക്കാന്‍ ഈ ബയോപിക്കിലൂടെ സാധിക്കുമെന്നും സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പങ്കജ് പറഞ്ഞു. അമിത് മസുര്‍ക്കര്‍ ചിത്രം ന്യൂട്ടണു വേണ്ടി പങ്കജിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയിലെ റിച്ച ചദ്ദയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. കേരള സാരിയുടുത്ത് റിച്ച നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. 2019ല്‍ ചിത്രം തിയറ്റുകളില്‍ എത്തിക്കാനാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Top