ഏഷ്യന്‍ ടൂര്‍ സ്‌നൂക്കറില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ താരം

ജിനാന്‍: ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് ഏഷ്യന്‍ ടൂര്‍ സ്നൂക്കറില്‍ സ്വര്‍ണം. ചൈനയുടെ ജു റെതിയെ 6-1 എന്ന നിലയിലാണ് സെക്കന്റ് ലെഗില്‍ പങ്കജ് കീഴ്പ്പെടുത്തിയത്. ഒരു ഇന്ത്യക്കാരന്‍ ആദ്യമായാണ് ഏഷ്യന്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 10 റെഡ് ഫോര്‍മാറ്റിലുള്ള ടൂറില്‍ കളിക്കാരെല്ലാം തന്നെ മികവുറ്റ പ്രകടനമായിരുന്നു പുറത്തെടുത്തത്.

എന്നാല്‍, പരിചയസമ്പന്നനായ ഇന്ത്യന്‍ താരം എതിരാളികള്‍ക്കെതിരെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി. ടൂറിന്റെ ആദ്യ ലീഗ് കഴിഞ്ഞ മാസം ദോഹയിലാണ് നടന്നത്. ടൂറില്‍ അദ്വാനിക്ക് വെങ്കലം മാത്രമാണ് ലഭിച്ചത്. ഫൈനല്‍ മത്സരത്തില്‍ അദ്വാനി എതിരാളിക്ക് ഒരവസരവും നല്‍കിയില്ല.

Top