പരിശീലനത്തിനിടെ പാകിസ്ഥാന്‍ വ്യോമസേന വിമാനം തകര്‍ന്ന് 2 പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഛണ്ഡിഘട്ട്: പാകിസ്ഥാന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ലാഹോറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജന്മനഗരമായ മിയാന്‍വാലിക്ക് സമീപമാണ് അപകടം.
പൈലറ്റുമാരായ ഹാരിസ് ബിന്‍ ഖാലിദ്, ഫ്‌ലൈയിംഗ് ഓഫീസര്‍ ഇബാദ് ഉര്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്.

പതിവ് പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന വ്യോമസേനയുടെ എഫ്.ടി -7 വിമാനമാണ് തകര്‍ന്നുവീണത്.

അപകട കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ വ്യോമസേന ആസ്ഥാനം ഉത്തരവിട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

Top