പഞ്ചാബ്: പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയവരാണെന്ന് അറിഞ്ഞതോടെ പഞ്ചാബില്‍ സുരക്ഷ ശക്തമാക്കി. നേരത്തെ പൊലീസ് സൂപ്രണ്ടിനെയും രണ്ടു സഹപ്രവര്‍ത്തകരെയും തട്ടിക്കൊണ്ട് പോയി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇത് സൈനികവേഷത്തിലെത്തിയ പാക്ഭീകരരാണെന്നും, അതിനാല്‍ അവരായിരിക്കാം പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയതെന്നും ബോര്‍ഡര്‍ റേഞ്ച് ഡിഐജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് അറിയിച്ചു.
പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയുളള നരോത്ത് ജയ്മല്‍ സിങ് മേഖലയിലാണ് ഭീകരര്‍ പൊലീസ് വാഹനം തടഞ്ഞത്. തുടര്‍ന്ന് വാഹനത്തില്‍ കയറിയ ഇവര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെയും രണ്ടു സഹപ്രവര്‍ത്തകരെയും മര്‍ദിക്കുകയും വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ധീര ഗ്രാമത്തില്‍ നിന്നും പൊലീസ് വാഹനം കണ്ടെത്തിയിരുന്നു.


