പൊലീസുകാരന്‍ ഭാര്യയേയും 3 ബന്ധുക്കളേയും വെടിവെച്ച് കൊലപ്പെടുത്തി

dead body

അമൃത്‌സര്‍: പൊലീസുകാരന്‍ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും എകെ 47 തോക്കുപയോഗിച്ച് വെടിവെച്ച് കൊന്നു. പഞ്ചാബ് പൊലീസില്‍ കോണ്‍സ്റ്റബിളായ കുല്‍വീന്ദ്രര്‍ സിങ്ങാണ് വെടിവെച്ചു കൊന്നത്. ശനിയാഴ്ച ആയിരുന്നു സംഭവം നടന്നത്.

മോഗ ജില്ലയില്‍ സെയ്ദ് ജലാല്‍പുര്‍ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുല്‍വീന്ദറിന്റെ ഭാര്യ രജ്വീന്ദര്‍ സിങ്, അവരുടെ മാതാവ് സുഖ്വീന്ദര്‍ സിങ്, സഹോദരന്‍ ജസ്‌കരണ്‍ സിങ്, ജസ്‌കരണിന്റെ ഭാര്യ ഇന്ദ്രജിത് സിങ് തുടങ്ങിയവരാണ് മരിച്ചത്. ജസ്‌കരണ്‍ സിങ് എന്നയാളുടെ മകള്‍ പരിക്കേറ്റ് ചികിത്സയിലാണുള്ളത്.

കുല്‍വീന്ദ്രര്‍ സിങ്ങിനെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. കൂടാതെ ധരംകോട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇയാളുടെ ഭാര്യയുടെ ബന്ധുക്കളുമായി ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. മദ്യപിച്ചിരുന്ന കുല്‍വീന്ദ്രര്‍ ഭാര്യ വീട്ടുകാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

Top