paneershelvam statement about voting trust

paneereselvam

ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്മയുടെ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് പനീര്‍സെല്‍വം. ശശികലപക്ഷത്തുനിന്ന് മുഖ്യമന്ത്രിയായ എടപ്പാടി പളനിസാമി വിശ്വാസവോട്ട് നേടിയതിനു പിന്നാലെയാണ് പനീര്‍സെല്‍വത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ആത്യന്തിക വിജയം സത്യത്തിനും ധര്‍മത്തിനും ആയിരിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു.

പളനിസാമിക്ക് വേണ്ടി വോട്ട് ചെയ്തത് ശശികലയുടെ അനുയായികളാണെന്നും ജയലളിതയുടെ അനുയായികള്‍ അല്ലെന്നും വിശ്വാസ വോട്ടിന് ശേഷം നിയമസഭയ്ക്ക് പുറത്തുവന്ന പനീര്‍സെല്‍വം പറഞ്ഞു.

അമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കുടുംബം ശശികലയിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണെന്നും പനീര്‍സെല്‍വം കൂട്ടിച്ചേര്‍ത്തു.

Top