ശശികലയെ തിരിച്ചെടുക്കാന്‍ ഉപാധിയുമായി പനീര്‍ശെല്‍വം

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ശശികലയ്ക്ക് അനുകൂലമായ നിലപാടുമായി ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. പാര്‍ട്ടിയിലെ ജനാധിപത്യ സംവിധാനം അംഗീകരിച്ചാല്‍ ശശികലയെ തിരിച്ചെടുക്കുന്നത് ആലോചിക്കും. ശശികലയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

‘ശശികലയുമായി തനിയ്ക്ക് നേരത്തേ മുതലേ പ്രശ്‌നമില്ല. ജയലളിത മരണപ്പെട്ട ശേഷം ശശികലയ്‌ക്കെതിരെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ വ്യക്തത വരുത്തണമെന്നായിരുന്നു തന്റെ ആവശ്യം. നിരപരാധിയായി അവരെ കണ്ടെത്തിയാല്‍ ആ സംശയം ഇല്ലാതാകുമല്ലോ എന്നാണ് നേരത്തേ ഉദ്ദേശിച്ചത്’, പനീര്‍ശെല്‍വം പറഞ്ഞു.

32 വര്‍ഷം ജയലളിതയോടൊപ്പമുണ്ടായിരുന്ന ശശികല ഒരു പാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ മനസില്‍ ഉണ്ട്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പളനിസ്വാമിയുടെ കൂടി അഭിപ്രായം പറയേണ്ടതുണ്ട് എന്നുകൂടി പനീര്‍ശെല്‍വം പറഞ്ഞു.

 

Top