പാണ്ഡ്യയുടെയും രാഹുലിന്റെയും തിരിച്ചുവരവ് നീളും; താരങ്ങള്‍ പ്രതിസന്ധിയില്‍

ഹര്‍ദിക്ക് പാണ്ഡ്യയുടെയും കെ എല്‍ രാഹുലിന്റെയും തിരിച്ചുവരവ് വൈകുമെന്ന് സൂചന. ടെലിവിഷന്‍ ഷോയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ബിസിസിഐ വിലക്ക് കല്‍പ്പിച്ചിരുന്നു.

ഇരുവരുടേയും കേസ് സുപ്രീം കോടതി അടുത്ത മാസം അഞ്ചാം തീയതിയേ പരിഗണിക്കൂ എന്നതിനാലാണിത് തിരിച്ചുവരവ് വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതോടെ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും താരങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. വിചാരണ വൈകുന്നത് ഇരുവരുടേയും ഐപിഎല്‍ പങ്കാളിത്തത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

വിവാദ സംഭവങ്ങളെ തുടര്‍ന്ന് അന്വേഷണ വിധേയമായാണ് ഇരു താരങ്ങളേയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിലക്കിന്റെ കാലാവധി എത്ര നാളത്തേക്കാണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അത് കൊണ്ട് തന്നെ ഇവര്‍ക്കെതിരെയുള്ള വിചാരണ നീളുന്നത് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാക്കും.

Top