സരോജ് പാണ്ഡെയുടെ പ്രസ്താവന ജനരക്ഷായാത്രയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്ന് കുമ്മനം

kummanam

തിരുവനന്തപുരം:  ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയ പ്രസ്താവന ജനരക്ഷായാത്രയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

അക്രമം തുടര്‍ന്നാല്‍ ഉണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാം അവര്‍ പ്രതികരിച്ചതെന്നും കുമ്മനം വിശദീകരിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ വീട്ടില്‍ കയറി ചൂഴ്ന്ന് എടുക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കുമ്മനം.

പ്രകോപനം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡേ വെല്ലുവിളിച്ചിരുന്നു.

കേരളത്തിലെ സി പി എം അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മഹിളാ മോര്‍ച്ച മുന്‍ ദേശീയ അദ്ധ്യക്ഷ കൂടിയായ സരോജ പാണ്ഡെയുടെ വിവാദ മറുപടി.

Top