സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബം. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. നാളെ സര്‍ക്കാര്‍ സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച.

സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് പന്തളം കുടുംബം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടേക്കും. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍ പിന്‍മാറിയിരുന്നു. എന്നാല്‍ മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെ ഇരു വിഭാഗവും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാകുകയായിരുന്നു.

ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സര്‍വ്വകക്ഷിയോഗം. തന്ത്രി-പന്തളം കുടുംബങ്ങളുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും.

Top