കൊട്ടാരത്തിന്റെ അവകാശങ്ങളെ കുറിച്ച് കവനന്റില്‍ പറയുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ്

sabarimala

പത്തനംതിട്ട: പന്തളം കൊട്ടാരത്തിന്റെ വാദം തെറ്റെന്ന് ദേവസ്വം ബോര്‍ഡ് അംഗം. കൊട്ടാരത്തിന്റെ അവകാശങ്ങളെ കുറിച്ച് കവനന്റില്‍ പറയുന്നില്ലെന്നാണ് ദേവസ്വംബോര്‍ഡ് അംഗം കെപി ശങ്കരദാസ് വ്യക്തമാക്കിയിരിക്കുന്നത്.

നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം രംഗത്തെത്തിയിരുന്നു. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്നാണ് ശശികുമാര വര്‍മ്മ പറഞ്ഞത്. ഇതിനു മറുപടിയാണ് ദേവസ്വംബോര്‍ഡ് അംഗം നല്‍കിയിരിക്കുന്നത്.

വന്ന സ്ത്രീകള്‍ വിശ്വാസികളല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റാണെന്നും വേണ്ടി വന്നാല്‍ അടുത്ത ഘട്ടം പ്രതിഷേധിക്കുമെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും കെപി ശങ്കരദാസ് പറഞ്ഞിരുന്നു.

അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎം വേലായുധന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീര്‍ത്ഥാടക വേഷത്തിലാണ് ഇവര്‍ ഇവിടെ എത്തിയത്.

Top