കൊവിഡ് നിയന്ത്രണം; പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കും.

ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങും. ജില്ലാ ചുമതല ഉള്ള മന്ത്രിമാര്‍ യോഗം വിളിക്കണം. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം വരുന്ന സാഹചര്യമുണ്ട്. ആരും പട്ടിണി കിടക്കരുത്. അതാണ് വീണ്ടും സമൂഹ അടുക്കള ആലോചിക്കുന്നത്.

കോവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വളരെ വേഗം വർധിച്ചുവെന്നും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇത് സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത്, വാർഡ് തലങ്ങളിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തി മൂന്നാം തരംഗത്തെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

Top