എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതി

മലപ്പുറം: അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനം.

പാര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നും യോഗം വിലയിരുത്തി. കൂടുതല്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതിയെയും യോഗം നിയോഗിച്ചു.

പഞ്ചായത്ത് ഭരണ സമിതി ചേരുന്നതിനിടെ അൻവർ എംഎൽഎക്ക് പിന്തുണയുമായി ഒരു വിഭാഗം ജനങ്ങൾ പ്രകടനവുമായെത്തി.

നിയമവിരുദ്ധമായാണ് വാട്ടർ തീം പാർക്ക് പ്രവർത്തിക്കുന്നതെന്നും അനുമതി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നത്.

ശരിയായ രേഖകളുടെ അടിസ്ഥാനത്തിലാണ് പാർക്കിന് ലൈസൻസ് നൽകിയതെന്നാണ് പഞ്ചായത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ പാർക്ക് പൂട്ടേണ്ടതില്ലെന്ന് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു.

മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് പഞ്ചായത്തിന് ലഭിച്ചില്ലെന്നും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പറഞ്ഞു.

Top