പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; റീ പോളിംഗിനിടെ വീണ്ടും സംഘര്‍ഷം

കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റീ പോളിംഗിനിടെ വീണ്ടും സംഘര്‍ഷം. പുര്‍ബ മേദിനിപുരിലെ തംലുകിലാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും പരാതിയുണ്ട്.

കഴിഞ്ഞദിവസം ബൂത്ത് പിടിത്തം ഉള്‍പ്പെടെ ക്രമക്കേടുകള്‍ നടന്ന പോളിംഗ് ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.

മുര്‍ഷിദാബാദ് ജില്ലയിലെ 175 ബൂത്തുകളിലും മാല്‍ഡയിലെ 112 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടക്കുകയാണ്. നാദിയ ജില്ലയിലെ 89 ബൂത്തുകളിലും നോര്‍ത്ത് 24 പര്‍ഗനാസിലെ 46 ബൂത്തുകളിലും സൗത്ത് 24 പര്‍ഗനാസിലെ 36 ബൂത്തുകളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Top