Pancard must for open bank account

ന്യൂഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അതേ സമയം പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ വരുന്ന അക്കൗണ്ടുകള്‍ക്ക് ഇത് ബാധമാക്കില്ല. രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണമോ മറ്റ് ആഭരണങ്ങളോ വാങ്ങുന്നവരും 50,000 രൂപയുടെ ബില്ലിനുള്ള ഭക്ഷണം റസ്റ്റോറന്റുകളില്‍ നിന്ന് കഴിയ്ക്കുന്നവരും പാന്‍ നിര്‍ബന്ധമായും കാണിയ്‌ക്കേണ്ടി വരും.

നേരിട്ട് പണം നല്‍കിയോ കാര്‍ഡ് വഴിയോ ചെക്കിലൂടെയോ ഉള്ള എല്ലാ ഇടപാടുകള്‍ക്കും ഇത് ബാധകമായിരിയ്ക്കും. ബജറ്റില്‍ നിശ്ചയിച്ചിരുന്ന പരിധി ഒരു ലക്ഷമായിരുന്നു. കള്ളപ്പണം തടയാനും നികുതി കൃത്യമായി പിരിച്ചെടുക്കാനും സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്ന് കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു.

രണ്ട് ലക്ഷത്തിന്റെ പരിധി താല്‍ക്കാലികമാണെന്നും ഒരു ലക്ഷത്തിലേയ്ക്ക് കുറച്ച് കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റവന്യു സെക്രട്ടറി വ്യക്തമാക്കി. പത്ത് ലക്ഷം രൂപ വരുന്ന സ്ഥലമുള്‍പ്പടെയുള്ള വസ്തുക്കളുടെ വില്‍പ്പനയ്ക്കും വാങ്ങലിനും പാന്‍ നിര്‍ബന്ധമായിരിയ്ക്കും. കള്ളപ്പണ വിഷയത്തില്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Top