മികച്ച ബാറ്ററി ശേഷിയുമായി പാനാസോണിക്ക് P55 മാക്‌സ് വിപണില്‍

പാനാസോണിക്ക് P55 മാക്‌സ് വില്‍പനയ്‌ക്കെത്തി. വിപണിയിലെത്തിച്ചിരിക്കുന്ന ഫോണിന്റെ ബാറ്ററി 5000 എം എ എച്ച് ശേഷിയുള്ളതാണ്. ഈ ഫോണിന്റെ മികച്ച ബാക്കപ്പ് യാത്രകളിലും മറ്റും ഏറെ ഉപകാരപ്രദമാകും.

2.5 ഡി കര്‍വ്ഡ് ഗ്ലാസ് സംരക്ഷണമേകുന്ന ഫോണിന്റെ 1280 x 720 റെസലൂഷനോട് കൂടിയ ഡിസ്‌പ്ലെ 5.5 ഇഞ്ച് എച്ച്ഡി വലിപ്പമേറിയതാണ്. 1.25 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാഡ്‌കോര്‍ MT6737 മീഡിയാടെക്ക് പ്രോസസറുമായി എത്തുന്ന ഫോണിന് 3 ജിബി റാമാണുള്ളത്.

16 ജിബി ആന്തരിക സംഭരണ ശേഷിയുള്ള പാനാസോണിക്ക് P55 മാക്‌സ് 13 മെഗാപിസല്‍ പ്രധാന ക്യാമറയ്‌ക്കൊപ്പവും, 5 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറിനൊപ്പവുമാണ് എത്തിയിരിക്കുന്നത്. 4G കണക്റ്റിവിറ്റി VOLTE പിന്തുണ എന്നിവയുള്ള ഫോണ്‍ 8,499 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്.

Top