മ്യാന്‍മറിലെ ഗ്രാമ പ്രദേശങ്ങളിലേയ്ക്ക് വെളിച്ചം; പുതിയ പദ്ധതിയുമായി പാനസോണിക്

panasonic

യംഗോണ്‍: ലോകത്താകമാനമുള്ള കണക്കെടുത്താല്‍ ഏകദേശം 1.1 ബില്ല്യന്‍ ആളുകള്‍ വൈദ്യുതി ഇല്ലാതെ ജീവിക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. അവര്‍ക്ക് വൈദ്യുതി എത്തിക്കുന്നതിന് കൂടുതല്‍ ഊര്‍ജ്ജോത്പാദനത്തിന്റെ ആവശ്യകതയുമുണ്ട്. ഇതിന് ഒരു പ്രതിവിധിയെന്നോണം മ്യാന്‍മറിലെ ഗ്രാമവാസികള്‍ക്കായി ഒരു പദ്ധതി അവതരിപ്പിക്കുകയാണ് പാനാസോണിക് കോര്‍പ്പറേഷന്‍.

കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മ്യാന്‍മറിലെ യംഗോണില്‍ നടന്ന ചടങ്ങില്‍ ഓഫ്ഗ്രിഡ് സൊല്യൂഷന്‍സ് പ്രൊജക്ടിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സോളാര്‍ ജനറേഷന്‍, സംഭരണ സംവിധാനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കമ്പനിയുടെ പദ്ധതികള്‍ക്ക് പുറമെ വൈദ്യുതിയുടെ പ്രാധാന്യം മനസിലാക്കി ഇതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നൂറാം വാര്‍ഷികത്തിലേയ്ക്ക് എത്തുന്നതിന്റേയും സാമൂഹ്യസേവന പ്രതിബദ്ധതയും കണക്കിലെടുത്താണ് കമ്പനി പദ്ധതിയുടെ ആവിഷ്‌ക്കരണത്തിലേയ്ക്ക് കടക്കുന്നത്.

Top