പാനസോണിക്‌ മിറര്‍ലെസ് ക്യാമറകളുടെ ശ്രേണിയിലേക്ക് ഒരെണ്ണം കൂടി

കൊച്ചി: മിറര്‍ലെസ് ക്യാമറകളുടെ ശ്രേണിയിലേക്ക് മറ്റൊരു മോഡല്‍ കൂടി അവതരിപ്പിച്ച് പാനസോണിക്ക്. ഹൈ റെസല്യൂഷന്‍ 4- കെ വീഡിയോ ഔട്ട്പുട്ടുള്ള ലൂമിക്സ് ജി- 95 ആണ് പാനസോണിക്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള ചിത്രങ്ങളും വിഡിയോയുമെടുക്കാന്‍ ജി- 95നാകും. വ്‌ലോഗര്‍മാരെ ഉദ്ദേശിച്ച് ഇന്‍-ബില്‍റ്റായി വ്‌ലോഗ്- എല്‍ സെറ്റിങും ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെയ്‌സ്, ഐ ഡിറ്റക്ഷന്‍ സംവിധാനം, 4- കെ ലൈവ് ക്രോപ്പിങ്, 3.5 എംഎം മൈക്രോഫോണ്‍ ജാക്ക്, ഹെഡ്‌ഫോണ്‍ സോക്കറ്റ്, ഡെപ്ത്ത് ഫ്രം ഡീഫോക്കസ് സാങ്കേതികവിദ്യ, വേഗത്തില്‍ പോകുന്ന വസ്തുക്കളെ ഫോക്കസ് ചെയ്ത് ചിത്രമാക്കാനുള്ള വീനസ് എന്‍ജിന്‍, രാത്രിയില്‍ ഫോട്ടൊ എടുക്കാന്‍ സഹായിക്കുന്ന ലോ ലൈറ്റ് എഎഫ്, എസി അല്ലെങ്കില്‍ യുഎസ്ബി ചാര്‍ജിങ്, 250 ഡിഗ്രി കറക്കാവുന്ന ഫ്‌ളിപ്പ് സ്‌ക്രീന്‍, വൈഫൈ, ബ്ലൂടൂത്ത്, ഓട്ടൊമാറ്റിക്ക് ജിയോടാംഗിങ്, 20 എംഎം ഐ പോയിന്റ് തുടങ്ങിയ ഫീച്ചറുകള്‍ ക്യാമറയിലുണ്ട്.

ഡ്യുവല്‍ കിറ്റ് ഓപ്ഷനുള്ള ക്യാമറയുടെ ജി- 95 എച്ച് മോഡലിന് 1,09,990 രൂപയും ജി- 95 എം മോഡലിന് 94,990 രൂപയുമാണ് വില. യൂട്യൂബ് വീഡിയോകള്‍ സൃഷ്ടിക്കുന്നവര്‍, വിവാഹ വീഡിയോ ചെയ്യുന്നവര്‍, ഫോട്ടൊഗ്രഫര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഈ ക്യാമറ കൊണ്ട് അവരുടെ സൃഷ്ടികള്‍ കൂടുതല്‍ മികച്ചതാക്കാനാകും.

Top