പാനസോണിക് എല്യൂഗ Z1 പ്രോ, എല്യൂഗ Z1 ഇന്ത്യയില്‍ അവതരിപ്പിച്ചു

പാനസോണിക് മിഡ് എന്‍ഡ് സ്മാര്‍ട്‌ഫോണുകളായ എല്യൂഗ Z1 പ്രോ, എല്യൂഗ Z1 എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. എല്യൂഗ Z1 പ്രോയ്ക്ക് 17,490 രൂപയും എല്യൂഗ Z1 ന് 14,490 രൂപയുമാണ് വില വരുന്നത്. ബ്ലാക്ക്, ബ്ലു, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും.

1500×720 പിക്‌സലില്‍ 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് എല്യൂഗ Z1 പ്രോയുടേത്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കുന്നതാണ്. 4,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 8 എംപി സെല്‍ഫി ക്യാമറയുമാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

1500×720 പിക്‌സലില്‍ 6.19 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് എല്യൂഗ Z1 ന്. 3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള ഫോണ്‍ 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി പ്രൈമറി സെന്‍സര്‍, 2 എംപി സെക്കന്‍ഡറി സെന്‍സര്‍, 8 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്.

Top