പാനസോണിക് ഇല്യൂഗ എക്‌സ്1, എക്‌സ്1 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

പാനസോണിക്കിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളായ ഇല്യൂഗ എക്‌സ്1, എക്‌സ്1 പ്രോ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. 19:9 അനുപാതം, 2246×1080 റെസൊല്യൂഷനില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് എക്‌സ്1 പ്രോയ്ക്ക് ഉള്ളത്. നോച്ച് ഡിസ്‌പ്ലേയും ഫോണിന്റെ സവിഷേതയാണ്.

6 ജിബി റാം 128 ജിബി സ്‌റ്റോറേജാണ് ഫോണിനുള്ളത്. 16 എംപി. 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഉള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയാണ്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3,000 എംഎഎച്ചാണ് ബാറ്ററി.

ഇല്യൂഗ എക്‌സ് 1ല്‍ പ്രോ വാരിയന്റിന്റെ സവിഷേതകള്‍ തന്നെയാണ് ഉള്ളത്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വാരിയന്റില്‍ മാത്രമാണ് വ്യത്യാസം വരുന്നത്. 22,990 രൂപയാണ് എക്‌സ് 1ന് വില വരുന്നത്. എക്‌സ് 1 പ്രോയ്ക്ക് 26,990 രൂപയുമാണ് വില.

Top