panasonic eluga mark2

4ജിVoLTE ടെക്‌നോളജി ഉപയോഗിക്കാനാവുന്ന പുതിയ പാനാസോണിക് ഇലൂഗ മാര്‍ക്ക് 2 ഇന്ത്യന്‍ വിപണിയിലെത്തി. ഓണ്‍ലൈന്‍ ഷോപ്പായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ മാത്രമാണ് ഇപ്പോള്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

10,449 രൂപയാണ് വില. ഇരട്ട സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന മാര്‍ക്ക് 2 വില്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്‌മെലോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

മീഡിയാടെക് 1.3 ജിഗാഹെട്‌സ് ഒക്ടാകോര്‍ MT6753 പ്രോസസറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജി.ബി റാമുണ്ട്. പോറലുകളില്‍ നിന്നുള്ള സംരക്ഷണത്തോടുകൂടിയ 5.5 ഇഞ്ച് ഡിസ്‌പ്ലേ, ഐപി എസ് സപ്പോര്‍ട്ടോടുകൂടിയ HD ദൃശ്യങ്ങള്‍ നല്‍കും.

13 മെഗാപിക്‌സല്ല്! പിന്‍ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഉണ്ട്.

മുന്‍ക്യാമറയില്‍ 88 ഡിഗ്രിആംഗിളില്‍ വരെ ഉള്‍ക്കൊള്ളാവുന്ന വൈഡ് ആംഗിള്‍ ലെന്‍സുള്ളതാണ്. 32 ജിബി ബില്‍ട്ട് ഇന്‍ സ്റ്റോറേജ് സ്‌പേസ് മൈക്രോ എസ് ഡി കാര്‍ഡ് മുഖേന 128 ജിബി വരെ വര്‍ധിപ്പിക്കാം.

3000 എം എ എച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്. സെക്യൂരിറ്റിക്കായി ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top