വിപണി കീഴടക്കാന്‍ മിഡ് റേഞ്ച് ഫോൺ ഇലൂഗ A4 അവതരിപ്പിച്ച് പാനസോണിക്ക്

സ്മാർട്ട് ഫോൺ വിപണി കീഴടക്കാൻ പുതിയ മിഡ് റേഞ്ച് ഫോണുമായി പാനസോണിക്ക്.

ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ ഇലൂഗ A4 ആണ് മിച്ച ഫീച്ചറുകളോടെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

5000mAh ബാറ്ററിയും 5.2 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഇലൂഗ A4നുള്ളത്.

3 ജിബി റാമുള്ള ഈ മോഡലിന് 32 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്.

128 ജിബി എക്‌സ്പാന്റബിള്‍ മെമ്മറി 13 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ആന്‍ട്രോയിഡ് 7.0 ന്യുഗട്ട് സ്മാര്‍ട്ട് ഫോണിന്റെ വിപണി വില 12,490 രൂപയാണ്.

Top