കൊച്ചിയില്‍ ബോട്ടിലിടിച്ച പനാമ കപ്പലിന്റെ കപ്പിത്താന്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടിലിടിച്ച പനാമ കപ്പലിന്റെ കപ്പിത്താന്‍ പൊലീസ് കസ്റ്റഡിയില്‍.

രണ്ട് കപ്പല്‍ ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാപ്റ്റനൊപ്പം കസ്റ്റഡിയിലായത് സെക്കന്റ് ഓഫീസറും സീമെനും ആണ്.

കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് മത്സ്യ തൊഴിലാളികള്‍ മരിക്കുകയയും ബോട്ട് തകരുകയും ചെയ്തിരുന്നു. ജൂണ്‍ 10ന് കൊച്ചി പുറംകടലിൽവച്ചായിരുന്നു അപകടം.

കാർമൽമാത ബോട്ടാണ് ഫോർട്ട്കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. പാനമയിൽ രജിസ്റ്റർ ചെയ്ത ആംബർ-എൽ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത്. അപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു. ഒരാളെ കാണാതായി.

Top