Panama papers: Nawaz Sharif and family issued notice by Pakistan’s Supreme Court

ഇസ്ലാമാബാദ്: പനാമ കള്ളപ്പണക്കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കും പാക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഷെരീഫിനെതിരെ കേസെടുക്കമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഷെരീഫിന്റെ മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍, ആണ്‍മക്കളായ ഹസന്‍, ഹുസൈന്‍, ഷെരീഫ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ഇഷാഖ് ദര്‍, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയറക്ടര്‍ ജനറല്‍, ഫെഡറല്‍ ബോര്‍ഡ് ഒഫ് റവന്യൂ, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

Top