പനാമക്ക് ഇനി പുതിയ പ്രസിഡന്റ്; ലൊറന്‍ഷിനോ കോര്‍ട്ടിസോ തെരഞ്ഞെടുക്കപ്പെട്ടു

പനാമ: പനാമയില്‍ പുതിയ പ്രസിഡന്റായി കോര്‍ട്ടിസോ. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഡെമോക്രാറ്റിക് റെവലൂഷനറി പാര്‍ട്ടിയുടെ ലൊറെന്‍ഷിനോ കോര്‍ട്ടിസോയെ വിജയിയായി പ്രഖ്യാപിച്ചത്. 95 ശതമാനം വോട്ട് എണ്ണികഴിഞ്ഞപ്പോള്‍ കോര്‍ട്ടിസോ 33 ശതമാനം വോട്ട് നേടിയിരുന്നു.

ഡെമോക്രാറ്റിക് ചെയ്ഞ്ച് പാര്‍ട്ടിയുടെ റൊമുളോ റൌസ് 31 ശതമാനം വോട്ടാണ് നേടിയത്. തെരഞ്ഞെടുപ്പ് കോടതിയുടെ പ്രസിഡണ്ട് കോര്‍ട്ടിസോയെ നേരിട്ട് വിളിച്ചാണ് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചത്. എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴാഴ്ച്ചയെ ഉണ്ടാകൂ. ജുലൈ ഒന്നോടെ ചുമതലയേറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് കോര്‍ട്ടിസോ അറിയിച്ചിരുന്നു. രാജ്യം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും കോര്‍ട്ടിസോ കൂട്ടിച്ചേര്‍ത്തു.

Top