Panama international footballer Amilcar Henriquez shot dead

പ്രമുഖ പനാമ ഫുട്‌ബോള്‍ താരം അമില്‍കാര്‍ ഹെന്റിക്വയെ(33) വെടിവെച്ച് കൊലപ്പെടുത്തി. കൊളോന്‍ പ്രവിശ്യയില്‍ വെച്ചാണ് അജ്ഞാതന്‍ കൊളോനു നേരെ വെടിയുതിര്‍ത്തത്.

ഹെന്റിക്വയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ആക്രമണത്തില്‍ മറ്റ് രണ്ടു പേര്‍ക്ക് കൂടി പരിക്കേറ്റെന്നാണ് വിവരം.

വെടിവെച്ച ശേഷം രക്ഷപെട്ട അജ്ഞാതനെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. താരത്തിന്റെ മരണത്തില്‍ പനാമ പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വരേല അനുശോചനം രേഖപ്പെടുത്തി.

Top