പനാമ കേസ് ; നവാസ് ഷെരീഫിന്റെ മകള്‍ക്കും മരുമകനും ജാമ്യം

ഇസ്‌ലാമാബാദ്: പനാമ കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ക്കും മരുമകനും ജാമ്യം.

അഴിമതി വിരുദ്ധ കോടതിയാണ് ജാമ്യം അനുവദിച്ചത്. ലണ്ടനില്‍നിന്ന് പാകിസ്ഥാനിലെത്തി ഇരുവരും കോടതിയില്‍ ഹാജരായതിനെ തുടര്‍ന്നാണിത്.

നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്, അവരുടെ ഭര്‍ത്താവും മുന്‍ ആര്‍മി ക്യാപ്റ്റനുമായ മുഹമ്മദ് സഫ്ദര്‍ എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം പാകിസ്ഥാനിലെത്തിയത്.

മറിയത്തിനും സഫ്ദറിനും ജാമ്യം അനുവദിച്ച കോടതി കേസിന്റെ വിചാരണ ഒക്ടോബര്‍ 13 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.

ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതിനാല്‍ സഫ്ദര്‍ അറസ്റ്റിലായി. പിന്നീടാണ് കോടതി ജാമ്യം അനുവദിച്ചത്.

Top