പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

താനൂര്‍: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പനങ്ങാട്ടൂര്‍ അട്ടത്തോട് ചാഞ്ചേരിപറമ്പിലെ കറങ്കാണി പറമ്പില്‍ രാഗേഷ് എന്ന ഉണ്ണിക്കുട്ടനെയാണ് താനൂര്‍ എസ് ഐ നവീന്‍ഷാജ് അറസ്റ്റ് ചെയ്തത്. ഐപിസി 153, കേരള പോലീസ് ആക്റ്റ് 120(0) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വൈറ്റ്ഗാര്‍ഡിന്റെ റംസാന്‍ റിലീഫ് കിറ്റില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ്ചെയ്ത് ഹാന്‍സിന്റെ പായ്ക്കറ്റ് സഹിതമുള്ള കിറ്റാക്കി ചിത്രീകരിക്കുകയായിരുന്നു. യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കെതിരെയും കേസെടുക്കുമെന്ന് താനൂര്‍ സി ഐ പി പ്രമോദ് പറഞ്ഞു.

Top