തീവ്രവാദം പറയുന്നവരുമായി ബന്ധമില്ലെന്ന പ്രഖ്യാപിതനയം തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുസ്ലിം ലീഗ്

Panakkad Hyder Ali Shihab Thangal

മലപ്പുറം :ശക്തരായ സ്ഥാനാര്‍ഥികളെയാണ് യുഡിഎഫ് അണിനിരത്തിയിട്ടുള്ളതെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ ആശങ്കയൊഴിഞ്ഞെന്നും മുസ്ലിം ലീഗ്. തീവ്രവാദം പറയുന്നവരുമായി ബന്ധമില്ലെന്ന പ്രഖ്യാപിതനയം തിരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

അതേസമയം വോട്ട് വേണ്ടതില്ലെന്ന നിലപാട് എല്ലാക്കാലത്തേക്കുമുള്ളതാണോയെന്ന് ലീഗ് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ ഭാരവാഹികള്‍ അറിയിച്ചു. ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിലും ഇത് ബാധകമാണോയെന്ന് എസ്.ഡി.പി.ഐ നേതൃത്വം ചോദിച്ചു.

എസ്.ഡി.പി.ഐ വോട്ട് ലീഗിന് ആവശ്യമില്ലെന്ന് എം.കെ മുനീര്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എസ്.ഡി.പി.ഐയുടെ ചോദ്യം. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ യു.ഡി.എഫിനെ പിന്തുണയ്ക്കുകയും സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തതും എസ്.ഡി.പി.ഐ ലീഗിനെ ഓര്‍മ്മപ്പെടുത്തി. മലപ്പുറത്ത് പി.കെ കുഞ്ഞാലികുട്ടിക്ക് എതിരെ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മത്സരിക്കുമെന്നും എസ്.ഡി.പി.ഐ നേതൃത്വം വ്യക്തമാക്കി.

Top