പാന്‍ കാര്‍ഡു ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റേതാണ് തീരുമാനം. നേരത്തെ, മാര്‍ച്ച് 31 വരെയായിരുന്നു പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി. സമയപരിധി ഇനിയും നീട്ടിനല്‍കില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കുന്ന സൂചന.

നിലവില്‍ സര്‍ക്കാര്‍ നാലു തവണ സമയപരിധി നീട്ടിയിരുന്നു. 2017 ജൂലൈ 31, ഓഗസ്റ്റ് അഞ്ച്, ഓഗസ്റ്റ് 31, ഒടുവില്‍ മാര്‍ച്ച് 31 എന്നിങ്ങനെയാണ് പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയം നീട്ടിയത്.

ജൂണ്‍ 30-നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവായേക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. സമയപരിധി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആധാറുമായി ബന്ധപ്പിക്കുന്നതില്‍ പലര്‍ക്കും പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

Top