പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് ? കൈ എത്തും ദൂരത്ത് ആ പദവിയും !

ന്ത്യന്‍ സിനിമയുടെ ഗതിയെ തന്നെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് തെന്നിന്ത്യന്‍ സിനിമാലോകമാണ്. മുന്‍പ് ശങ്കര്‍ സിനിമകളിലൂടെയാണ് ബോളിവുഡിനെ തെന്നിന്ത്യ ഞെട്ടിച്ചതെങ്കില്‍ ഇപ്പോള്‍ രാജമൗലിയും പ്രശാന്ത് നീലും നെല്‍സണുമെല്ലാം… പാന്‍ ഇന്ത്യന്‍ സിനിമകളിലൂടെ പുതിയ ചരിത്രമാണ് രചിച്ചിരിക്കുന്നത്. ബാഹുബലിയിലൂടെ രാജമൗലി അഴിച്ചു വിട്ട കൊടുങ്കാറ്റ് ആര്‍.ആര്‍.ആറില്‍ എത്തി നില്‍ക്കുമ്പോള്‍ ഇതിനകം ആ സിനിമ നേടിയിരിക്കുന്നത് ആയിരം കോടിക്കും മീതെയാണ്.

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും… വന്‍ സ്വീകരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 13 ന് പുറത്തിറങ്ങുന്ന ബീസ്റ്റും14 ന് പുറത്തിറങ്ങുന്ന കെ.ജി.എഫ് 2വും ഇതു പോലെ തന്നെ വലിയ പ്രതീക്ഷ നല്‍കുന്ന ബ്രഹ്മാണ്ട സിനിമകളാണ്. ആര്‍.ആര്‍.ആറിന്റെ റെക്കോര്‍ഡ് ആരു തകര്‍ക്കുമെന്നതാണിപ്പോള്‍ സിനിമാലോകവും ഉറ്റു നോക്കുന്നത്.

 

 

കെ.ജി.എഫ് ചാപ്റ്റര്‍ ടു സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചാപ്റ്റര്‍ വണ്ണിന്റെ വലിയ വിജയമാണ് ഈ പ്രതീക്ഷയ്ക്കും ആധാരം. യഷ് നായകനാകുന്ന ഈ ചിത്രം പ്രതീക്ഷക്കൊത്തു ഉയരുമെന്നു തന്നെയാണ് പൊതു വിലയിരുത്തല്‍. ബോളിവുഡ് താരം സഞ്ജയ ദത്ത് പ്രധാന വില്ലനായി എത്തുന്നു എന്നതാണ് കെ.ജി.എഫ് 2 വിന്റെ പ്രത്യേകത.രവീണ ടണ്ടന്‍ ഉള്‍പ്പെടെയുള്ള നിരവധി ബോളിവുഡ് താരങ്ങളും ഈ സിനിമയില്‍ തകര്‍ത്തു അഭിനയിച്ചിട്ടുണ്ട്. ബീസ്റ്റാകട്ടെ നൂറു ശതമാനവും ഒരു വിജയ് സിനിമയാണ്.

ദളപതിയോടുള്ള സംവിധായകന്റെ ആരാധനയില്‍ പിറന്ന സിനിമയാണിത്. വിജയ് ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ താന്‍ ഒരിക്കലും ചെയ്യില്ലായിരുന്നു എന്നാണ് സംവിധായകനും വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണഖനിയും അധോലോക സംഘങ്ങളുടെ വിളയാട്ടവുമാണ് കെ.ജി.എഫ് പറയുന്നതെങ്കില്‍ തീവ്രവാദികള്‍ക്കെതിരായ മിന്നല്‍ ഓപ്പറേഷന്റെ കഥയാണ് ബീസ്റ്റ് സിനിമ പറയുന്നത്. രണ്ടു സിനിമകളിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഓപ്പറേഷന്‍സിനും നിര്‍ണ്ണായക റോളാണുള്ളത്.

 

ബീസ്റ്റിനെയും കെ.ജി.എഫിനെയും ആര്‍.ആര്‍.ആറിനെയും താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ തുക ചിലവിട്ട് നിര്‍മ്മിച്ചിരിക്കുന്നത് ആര്‍.ആര്‍.ആറും കെ.ജി.എഫും മാത്രമാണ്. ഈ രണ്ടു സിനിമകളിലെയും യാര്‍ത്ഥ ഹീറോകളാകട്ടെ സംവിധായകരുമണ്. പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്നതും ഈ പേരുകള്‍ തന്നെയാണ്. ആര്‍.ആര്‍.ആറിലും കെ.ജി.എഫ് ചാപ്റ്റര്‍ ടുവിലും രണ്ടാമതായി മാത്രമേ താരങ്ങള്‍ക്ക് പ്രസക്തിയൊള്ളു. ഏത് താരത്തെ മുന്‍നിര്‍ത്തി ഈ കഥ പറഞ്ഞാലും ജയിക്കുമെന്നത് ഉറപ്പ്. രാജ്യം കണ്ട സംവിധായക മിടുക്കിന്റെ പ്രത്യേകതയാണിത്.

എന്നാല്‍ ബീസ്റ്റിനെ നമുക്കു ഒരിക്കലും അങ്ങനെ വിലയിരുത്താന്‍ കഴിയുകയില്ല. വിജയ് എന്ന സൂപ്പര്‍ താരത്തെ മുന്‍ നിര്‍ത്തിയാണ് ഇവിടെ സംവിധായകന്‍ ‘കളം’ വരച്ചിരിക്കുന്നത്. ‘പോക്കിരി’ സിനിമയിലെ ദളപതിയെ മുന്‍ നിര്‍ത്തി ഒരുക്കിയ കഥാപാത്രമാണിത്. ‘പോക്കിരിക്കും’ മീതെയാണ് ബീസ്റ്റിലെ വിജയ് എന്നു നെല്‍സണ്‍ പറയുമ്പോള്‍ അതു നല്‍കുന്ന പ്രതീക്ഷകളും വളരെ വലുതാണ്… മാളും.. ഹൈജാക്കും എന്നതിനപ്പുറം… മറ്റു പലതും ബീസ്റ്റിലുണ്ടെന്നതും വ്യക്തമാണ്. ബീസ്റ്റ് ഒരു ശരാശരി സിനിമ ആയാല്‍ പോലും ആദ്യ ദിവസം അവര്‍ നേടാന്‍ പോകുന്നത് വമ്പന്‍ കളക്ഷനാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സിനിമ സൂപ്പര്‍ ഹിറ്റായാല്‍ റെക്കാര്‍ഡ് കളക്ഷനാണ് ഉണ്ടാവുക. അതു സംഭവിച്ചാല്‍ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി വിജയ് മാറും.

ഇപ്പോള്‍ തന്നെ 100 കോടിയാണ് വിജയ് വാങ്ങുന്ന പ്രതിഫലം. ബീസ്റ്റ് വമ്പന്‍ ഹിറ്റായാല്‍ അദ്ദേഹത്തിന്റെ പ്രതിഫലവും അതോടൊപ്പം തന്നെ കുതിച്ചുയരും. രാജ്യത്തെ മറ്റേതു താരവും ആഗ്രഹിക്കുന്ന സ്വപ്ന തുല്യമായ നേട്ടമാണിത്. ആര്‍.ആര്‍.ആറും കെ.ജി.എഫും… എത്ര കോടികള്‍ വാരിയാലും അതില്‍ അഭിനയിച്ച താരങ്ങളെ സംബന്ധിച്ച് ഈ നേട്ടം കൊയ്യാന്‍ കഴിയുകയില്ല. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസിനു സംഭവിച്ചത് തന്നെ ഇതിനു ഉദാഹരണമാണ്. നിലനില്‍ക്കുന്ന താരമൂല്യത്തിനാണ് പ്രസക്തി. ഇതു തന്നെയാണ് ദളപതിയും മറ്റു താരങ്ങളും തമ്മിലുള്ള വ്യത്യാസം. പ്രാദേശിക ഭാഷയില്‍ നിന്നുയര്‍ന്ന് ഇതു പോലൊരു നേട്ടമുണ്ടാക്കാന്‍ സാക്ഷാല്‍ രജനീകാന്തിനു പോലും സാധിച്ചിട്ടില്ല.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ പോലും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് ചെറിയ പ്രായത്തില്‍ തന്നെ ദളപതി വിജയ് ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നത്. തമിഴ് നാട്ടിനു പുറമെ കേരളം കര്‍ണ്ണാടക പോണ്ടിച്ചേരി ആന്ധ്ര തെലങ്കാന സംസ്ഥാനങ്ങളിലും ശക്തമായ ആരാധക പിന്തുണ ദളപതിക്കുണ്ട്. ബീസ്റ്റ് സിനിമയിലൂടെ ഉത്തരേന്ത്യയിലും പിടിമുറുക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നാണ് സിനിമാ ലോകവും പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കു പുറത്ത് സിംഗപ്പൂര്‍ മലേഷ്യ ശ്രീലങ്ക ബ്രിട്ടണ്‍ അമേരിക്ക യൂറോപ്പ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലും വിജയ് സൂപ്പര്‍ ഹീറോയാണ്. ഈ രാജ്യങ്ങളില്‍ നിന്നും ബീസ്റ്റിനു വലിയ കളക്ഷനാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ബീസ്റ്റിന്… കുവൈറ്റും ഖത്തറും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സിനിമയുടെ കളക്ഷനെ ബാധിക്കുമെങ്കിലും കൂടുതല്‍ പേരിലേക്ക് സിനിമയുടെ സന്ദേശം എത്താനും കാരണമായിട്ടുണ്ട്. വിജയ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസാണ് ബീസ്റ്റിലൂടെ നടക്കുവാന്‍ പോകുന്നത്.
പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങള്‍ അടങ്ങിയതിനാലാണ് ബീസ്റ്റ്’ റിലീസ് ചെയ്യുന്നതിന്… കുവൈറ്റ് ഖത്തര്‍ സര്‍ക്കാറുകള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മറ്റു പ്രധാന ഗള്‍ഫ് രാജ്യങ്ങളായ യുഎഇ ബഹ്റൈന്‍ ഒമാന്‍ എന്നിവിടങ്ങളില്‍ സിനിമയ്ക്ക് പ്രദര്‍ശന വിലയ്ക്കില്ലന്നതും ശ്രദ്ധേയമാണ്. ബീസ്റ്റിന്റെ ബുക്കിങ്ങ് ആരംഭിച്ച സ്ഥലങ്ങളിലെല്ലാം നിമിഷ നേരം കൊണ്ടാണ് ടിക്കറ്റുകളെല്ലാം വിറ്റു പോയിരിക്കുന്നത്. ബീസ്റ്റും കെജിഎഫും റിലീസ് ചെയ്യപ്പെടുന്നതോടെ പുതിയ ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുക. അതാകട്ടെ തെന്നിന്ത്യന്‍ സിനിമാ മേഖലയ്ക്ക് ആകെയാണ് നേട്ടമാകുക…

EXPRESS VIEW

Top