പാൻ കാർഡ് സാധുതയുള്ളതാണോ; പരിശോധിക്കാം

ദില്ലി: പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി മാർച്ച് 31 അവസാനിക്കും. 2023 ഏപ്രിൽ 1 മുതൽ, ലിങ്ക് ചെയ്യാത്ത പാൻ കാർഡ് പ്രവർത്തന രഹിതമാകും. എന്നാൽ ആദായ നികുതി നിയമം അനുസരിച്ച്, 2017-ൽ ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ നാല് വിഭാഗങ്ങളെ നിർബന്ധിത ആധാർ പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ, പ്രവാസി, 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ ഇന്ത്യൻ പൗരനല്ലാത്തവർ എന്നിവരെ ഇതിൽ നിന്നും ആദായ നികുതി വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട വിഭാഗത്തിന് കീഴിലുള്ളവർ ഒഴികെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാണ്.

എന്നാൽ, പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ പാൻ കാർഡുകളുടെ സാധുത പരിശോധിക്കേണ്ടത് പ്രധാനമാണ്. ഏതെങ്കിലും വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ നൽകിയാലോ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് ഉപയോഗിക്കുമ്പോഴോ സർക്കാർ പലപ്പോഴും പാൻ കാർഡുകൾ റദ്ദാക്കും. ആദായനികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും വ്യക്തിഗത വിവരങ്ങൾ വ്യാജമോ തെറ്റായി കൈകാര്യം ചെയ്യലോ ഒഴിവാക്കാനും നിങ്ങളുടെ പാൻ കാർഡ് സാധുതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പാൻ കാർഡ് സാധുതയുള്ളതാണോ എന്ന് ഓൺലൈനായി പരിശോധിക്കുന്നത് എങ്ങനെയെന്ന് ഇതാ;

നിങ്ങളുടെ പാൻ കാർഡിന്റെ സാധുത പരിശോധിക്കാൻ;

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക – www.incometaxindiaefiling.gov.in/home
പേജിന്റെ ഇടതുവശത്തുള്ള ‘നിങ്ങളുടെ പാൻ വിശദാംശങ്ങൾ പരിശോധിക്കുക’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പാൻ നമ്പർ നൽകുക
പാൻ കാർഡിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ മുഴുവൻ പേര് നൽകുക
സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യാപ്ച കോഡ് നൽകുക
‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പാൻ കാർഡിന്റെ നിലയും അത് സജീവമാണോ അല്ലയോ എന്നതും സൂചിപ്പിക്കുന്ന ഒരു സന്ദേശം വെബ്‌സൈറ്റ് ഇപ്പോൾ പ്രദർശിപ്പിക്കും.

567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും നിങ്ങളുടെ പാൻ കാർഡിന്റെ സാധുത പരിശോധിക്കാവുന്നതാണ്. അതിനായി NSDL എന്ന് ടൈപ്പ് ചെയ്തതിന് ശേഷം പാൻ നമ്പർ ടൈപ്പ് ചെയ്ത ശേഷം സന്ദേശം അയക്കുക. (ഉദാഹരണം: നിങ്ങളുടെ പാൻ നമ്പർ ABCDE1234F ആണെങ്കിൽ,NSDL PAN ABCDE1234F). സന്ദേശം അയച്ചതിന് ശേഷം, നിങ്ങളുടെ പാൻ കാർഡിന്റെ സ്റ്റാറ്റസ് എസ്എംഎസ് വഴി നിങ്ങൾക്ക് ലഭിക്കും.

Top