പമ്പ നദിയില്‍ നിന്നും മണല്‍ വാരിയതില്‍ വന്‍ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

കൊച്ചി: പമ്പയിലെ മണല്‍ക്കടത്തിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇത്തരം അഴിമതികളില്‍ അന്വേഷണം നടത്തേണ്ട വിജിലന്‍സിനെ സര്‍ക്കാര്‍ വന്ധ്യംകരിച്ച അവസ്ഥയാണ്. പല്ലു പൊഴിഞ്ഞ അവസ്ഥയിലാണ് വിജിലന്‍സ്. ഒരുപരാതിയിലും വിജിലന്‍സ് ഇപ്പോള്‍ അന്വേഷണം നടത്തുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ വിജിലന്‍സിനെ വന്ധ്യംകരിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെപിസിസിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അഴിമതിയും കൊള്ളയും നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിച്ചുവരുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top