പാണ്ടനാട് പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

drawned

ചെങ്ങന്നൂര്‍ : പാണ്ടനാട് പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറിയനാട് സ്വദേശി ഷൈബു ചാക്കോ(27)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മിത്രമഠം കടവില്‍ കുളിക്കുന്നതിനിടെയാണ് ഷൈബുവും രണ്ട് സുഹൃത്തുക്കളും ഒഴുക്കില്‍പ്പെട്ടത്. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി. തിരച്ചില്‍ രാത്രി വൈകിയും ഫയര്‍ഫോഴ്‌സും ,നാട്ടുകാരും ചേര്‍ന്ന് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ചൊവ്വാഴ്ച രാവിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പതിനൊന്നുമണിയോടെ പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് കുട്ടമ്പേരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

Top