ജലനിരപ്പില്‍ നേരിയ കുറവ് ; പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു

പത്തനംതിട്ട: പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്.

ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ആറ് ഷട്ടറുകളും തുറന്നിരുന്നു.

Top