‘പാല്‍തു ജാന്‍വര്‍’ ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ണം റിലീസ് ആയി എത്തി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു പാൽതു ജാൻവർ. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിൻറെ സ്ട്രീമിംഗ് ഒക്ടോബർ 14 ന് ആരംഭിക്കും. സെപ്റ്റംബർ 2 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്.

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്‍തത് നവാഗതനായ സംഗീത് പി രാജൻ ആണ്. ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്. അമൽ നീരദിനും മിഥുൻ മാനുവൽ തോമസിനുമൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് സംഗീത് പി രാജൻ ആദ്യ ചിത്രം ഒരുക്കിയത്. ഇന്ദ്രൻസ്, ജോണി ആൻറണി, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിൻ വർഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിൻ ആയിരുന്നു. കലാസംവിധാനം ഗോകുൽ ദാസ്, എഡിറ്റിംഗ് കിരൺ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖർ, സ്റ്റിൽസ് ഷിജിൻ പി രാജ്, സൌണ്ട് ഡിസൈൻ നിഥിൻ ലൂക്കോസ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, വിഷ്വൽ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റിൽ ഡിസൈൻ എൽവിൻ ചാർലി, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്. ഈ വർഷത്തെ ആദ്യ ഓണം റിലീസ് ആയിരുന്നു പാൽതു ജാൻവർ.

Top