Palode Ravi elected as the Deputy Speaker of Kerala legislative assembly

തിരുവനന്തപുരം: നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയെ തിരഞ്ഞെടുത്തു. 74 വോട്ടുകളാണ് പാലോട് രവിയ്ക്ക് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി സിപിഐയിലെ ഇ ചന്ദ്രശേഖരന് 65 വോട്ടുകള്‍ ലഭിച്ചു.

രാവിലെ 9.30നാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. സ്പീക്കറും ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയും അടക്കം 74 വോട്ടുകള്‍ യുഡിഎഫിനുണ്ടായിരുന്നു. കെ ബി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെ 65 പേരാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. പ്രതിപക്ഷത്തു നിന്നും തോമസ് ഐസക് എംഎല്‍എ തിരഞ്ഞെടുപ്പില്‍ വിട്ടു നിന്നു.

ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. ഇതത്തേുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിവുവന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനു വേണ്ടി യു ഡി എഫില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വൈകുകയായിരുന്നു.

ഈ സ്ഥാനത്തിനുവേണ്ടി യുഡിഎഫില്‍ ഘടകക്ഷിയായി ചേര്‍ന്ന ആര്‍എസ്പി അവകാശവാദം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ച് തള്ളുകയായിരുന്നു. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല.

Top